തിരു:അട്ടപ്പാടി സംയോജിത ശിശുവികസന കേന്ദ്രങ്ങള്‍ വഴി ആദിവാസികള്‍ക്ക് പോഷകാഹാരം വിതരണം ചെയ്തതില്‍ ക്രമക്കേട് നടന്നുവെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അതേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചതായി പഞ്ചായത്ത് – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ അറിയിച്ചു. സാമൂഹികനീതിവകുപ്പ് ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, പഞ്ചായത്ത് ഡയറക്ടര്‍ എസ്.ലളിതാംബിക, പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ക്രമക്കേട് അന്വേഷിക്കുക. കഴിഞ്ഞ പത്ത് വര്‍ഷത്തെ സ്ഥിതിവിവരങ്ങള്‍ സമിതി പരിശോധനയ്ക്ക് വിധേയമാക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




