Section

malabari-logo-mobile

തരംഗം തീര്‍ക്കാന്‍ ഇ 63 എഎംജി എത്തി

HIGHLIGHTS : ഇന്ത്യന്‍ വാഹന പ്രേമികളുടെ മനം കീഴടക്കാന്‍ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ

ഇന്ത്യന്‍ വാഹന പ്രേമികളുടെ മനം കീഴടക്കാന്‍ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് പ്രീമിയം സെഡാനായ ഇ ക്ലാസിന്റെ രൂപമാറ്റം വരുത്തിയ പുതിയ മോഡലായ ഇ 63 എഎംജി പുറത്തിറങ്ങി. 1.29 കോടി രൂപയാണ് ഡല്‍ഹി ഷോ റൂമില്‍ കാറിന്റെ വില.

എട്ട് വാല്‍വുള്ള 5,461 സിസി, ഇരട്ട ടര്‍ബോ എഞ്ചിനാണ് കാറിനുള്ളത്. പരമാവധി 557 ബിഎച്ച്പി കരുത്തും 73.4 കിലോഗ്രാം മീറ്റര്‍ ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ എഞ്ചിന് കഴിയും. കരുത്തും ടോര്‍ക്കും കൂടുന്നതിനനുസരിച്ച് കാറിന് മെച്ചപെട്ട നിയന്ത്രണം ഉറപ്പാക്കാനായി ശക്തിയേറിയ ബേക്ക്രുകളും ഇ 63 എഎംജിയുടെ പ്രതേ്യകതയാണ്.

sameeksha-malabarinews

കൂടാതെ ആക്രമണോല്‍സുഖമായ മുന്‍ ബംമ്പര്‍, ലിഫ്റ്റ് നിയന്ത്രിക്കാനായി സ്പ്ലിറ്റര്‍, പിന്നിലായി ക്വാഡ് പൈപ്പ് സഹിതമുള്ള എഎംജി സ്‌പോര്‍ട്‌സ് എക്‌സോഹോസ്റ്റ്, എഎംജി വീലുകള്‍, എഎംജി ബാഡ്ജിങ്, എന്നിവ ഈ പുത്തന്‍ കാറിന്റെ ബാഹ്യരൂപത്തില്‍ മാറ്റം വരുത്താനായി എഎംജി തന്നെ രൂപ കല്‍പ്പന ചെയ്ത പ്രതേ്യക ഹിറ്റും ഇതോടൊപ്പം ലഭിക്കുന്നു.

ഇന്ത്യന്‍ നിരത്തുകള്‍ക്കും കാലാവസ്ഥക്കും അനുയോജ്യമായ രീതിയില്‍ പുറത്തിറക്കിയിരിക്കുന്ന ഇ 63 എഎംജി ഇന്ത്യന്‍ വാഹന വിപണി പിടിച്ചടക്കുമെന്നുതന്നെയാണ് കമ്പനിയുടെ പ്രതീക്ഷ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!