ഋഷിരാജ് സിംഗ് ഇനി വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍

MODEL 1 copyതിരു: എ ഡി ജി പി ഋഷിരാജ് സിംഗിനെ കെ എസ് ഇ ബിയുടെ ചീഫ് വിജിലന്‍സ് ഓഫീസറായി നിയമിച്ചു. നിലവില്‍ ഋഷിരാജ്‌സിംഗ് സര്‍ക്കാരിന്റെ നിര്‍ഭയ പദ്ധതിയുടെ നോഡല്‍ ഓഫീസറാണ്. നിയമസഭ പദ്ധതിയുടെ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന ഋഷിരാജ്‌സിംഗിന്റെ ശുപാര്‍ശ ഏറെ വിവാദമായിരുന്നു. ഇത് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള അഭിപ്രായ വ്യത്യാസത്തിന് കാരണമായി.

ഈ സംഭവത്തെ തുടര്‍ന്ന് ഏറെ നാള്‍ അവധിയിലായിരുന്ന ഋഷിരാജ്‌സിംഗ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top