മദ്യനയം പരാജയപ്പെടുത്താന്‍ ആസൂത്രിത നീക്കം; വിഎം സുധീരന്‍

MODEL copyതിരു: മദ്യനയം പരാജയപ്പെടുത്താന്‍ ആസൂത്രിത നിക്കം ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇത് സംബന്ധിച്ച് ആശങ്ക അറിയിച്ച് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്ത് വന്‍ തോതില്‍ സ്പിരിറ്റും, വ്യാജമദ്യവും ശേഖരിക്കാന്‍ സാധ്യതയുണ്ടെന്നും മദ്യദുരന്തം ഉണ്ടാക്കി മദ്യനയത്തെ പരാജയപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കണമെന്നും എക്‌ൈസിന്റെയും, വനം വകുപ്പിന്റെയും, പോലീസിന്റെയും, റവന്യൂ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കണമെന്നും ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വം നല്‍കണമെന്നും സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

Related Articles