ഉച്ചക്കഞ്ഞിക്കുള്ള അരി പലചരക്ക്കടയില്‍ വില്പനയ്ക്ക്

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ ഒരു വിദ്യാലയത്തിലെ ഉച്ചക്കഞ്ഞിക്കുള്ള അരി അഞ്ചപ്പുരയിലെ പലചരക്കുകടയില്‍ വില്പനയ്‌ക്കെത്തിയിരിക്കുന്നു. പക്ഷെ ഇവിടെ ഇതിനുത്തരവാദികള്‍ സ്്കൂള്‍ അധികാരികളല്ല. മറിച്ച് വിദ്യാര്‍ത്ഥികളും കച്ചവടക്കാരനും തമ്മിലുള്ള ഒരു കള്ളനും പോലീസും കളി.

ഉച്ചകഞ്ഞിക്കായി സര്‍ക്കാര്‍ അനുവദിച്ച അരി കുട്ടികള്‍ക്ക് ഭക്ഷണംമുണ്ടാക്കിയതിന് ശേഷം അധികമായി വന്നത്. ബുധനാഴ്ചയും വ്യാഴ്ാഴ്ചയും വീടുകളിലേക്ക് കുട്ടികള്‍ വശം കൊടുത്തയച്ചിരുന്നു. ഈ അരിയാണ് അഞ്ചപ്പുരയിലെ കച്ചവടക്കാരന്‍ ചുളുവില്‍ വാങ്ങിച്ചെടുക്കുന്നത്. 12 രുപ നിരക്കിലാണ് കുട്ടികളില്‍ നിന്നും ഇവര്‍ അരി വാങ്ങിക്കുനത്. ഈ അരി പിന്നീട് കിലോയ്ക്ക് 24 രൂപ നിരക്കില്‍ വിറ്റഴിക്കുന്നു. ഒരുകുട്ടിക്ക ് 4 കിലോ വീതമാണ് സ്‌കൂളില്‍ നിന്ന് അരി നല്‍കിയിട്ടുള്ളത്. ഇങ്ങനെ യൂണിഫോമണിഞ്ഞ നിരവധി കുട്ടികളാണ് ഈ കടയ്ക്കു മുന്നില്‍ അരി വില്‍്ക്കാന്‍ ക്യൂ നിന്നത്.

പാവപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന അരിപോലും കൊള്ളലാഭത്തിന് ഉപയോഗിക്കുന്നത് ലജ്ജാകരമാണ്.

 

Share news
error: Content is protected !!
Scroll to Top