ഇന്നസെന്റ് വീണ്ടും വെള്ളിത്തിരയില്‍

മലയാളികളുടെ പ്രിയതാരം ഇന്നസെന്റ് ചെറിയൊരിടവേളക്ക് ശേഷം വീണ്ടും ക്യാമറക്ക് മുന്നിലെത്തി. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ ഗീതാഞ്ജലിയിലാണ് ഇന്നസെന്റ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇന്നസെന്റ് 11 മാസത്തിനു ശേഷമാണ് ക്യാമറക്ക് മുന്നിലെത്തുന്നത്.

കുടുംബവും സുഹൃത്തുക്കളും പ്രേക്ഷകരും തന്ന വലിയ പിന്തുണയാണ് തന്റെ തിരിച്ചു വരവിന് ഇടയാക്കിയതെന്ന് ഇന്നസെന്റ് പറഞ്ഞു. ഈ ചിത്രത്തിലെ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കുക എന്നതുമാത്രമാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മണിചിത്രത്താഴ്,കിലുക്കം,ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളിലേതുപോലെ തനിക്കിണങ്ങിയ ഒരു കഥാപാത്രമാണ് ഗീതാഞ്ജിയിലേതെന്നും ഇന്നസെന്റ്

ഉര്‍ജ്ജ്വസ്വലവും അനായാസേനയും മുള്ള ഇന്നസെന്റിന്റെ അഭിനയം വീണ്ടും സ്‌ക്രീനില്‍ കാണാനുള്ള പ്രതീക്ഷയിലാണ് അദേഹത്തിന്റെ ആരാധകര്‍.

Share news
error: Content is protected !!
Scroll to Top