ദോഹ: ആഭ്യന്തര വകുപ്പ് നല്കിയ മുന്നറിയിപ്പുകളെ അവഗണിച്ച് പൊതുസ്ഥലങ്ങളില്‍ യാചന നടത്തിയ 26 പേരെ സുരക്ഷാ വിഭാഗം അറസ്റ്റു ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് യാചകരെ പിടികൂടിയതെന്ന് പബ്ലിക് റിലേഷന്‍സ് വിഭാഗം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പള്ളികളിലും നഗരവീഥികളിലും റസിഡന്‍ഷ്യല്‍ ഏരിയകളിലുമെത്തി വിവിധ ആവശ്യങ്ങള്‍ ചൂണ്ടികാട്ടി പണപ്പിരിവ് നടത്താന്‍ ശ്രമിച്ചവരാണ് പിടിയിലായത്. പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്ന്
വാര്‍ത്താകുറിപ്പില്‍ പറഞ്ഞിട്ടില്ല. റമദാന് മാസത്തില്‍ രാജവ്യാപകമായി പട്രോളിംഗിലാണ് 26 പേര് കുടുങ്ങിയത്.
യാചനക്കെതിരെ റമദാന് തുടങ്ങുന്നതിന് മുമ്പ് തന്നെ ആഭ്യന്തര വകുപ്പ് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. യാചകരെ പിടികൂടുന്നതിനായി 48 പട്രോളിംഗ് വിഭാഗങ്ങളെ രംഗത്തിറക്കുകയും ചെയ്തിരുന്നു. വനിതാ ഉദേ്യാഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഇക്കുറി യാചകരെ പിടികൂടാന്‍ രംഗത്തെത്തിയത്.
കാല്‍നട പട്രോളിംഗ് യൂണിറ്റും സജീവമാണ്. റമദാന് മാസമെത്തുമ്പോഴേക്കും നിരവധി പേര് വിസിറ്റിങ്ങ് വിസകളിലും യാചനക്ക് വേണ്ടി ഖത്തറിലെത്തുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
കാര്‍ പാര്‍ക്കിങ്ങ് കേന്ദ്രങ്ങളിലും മാളുകള്‍ക്ക് സമീപവും മസ്ജിദ് പരിസരങ്ങളിലും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
യാചന നിയമം മൂലം നിരോധിച്ച രാജ്യമാണ് ഖത്തര്‍. ദരിദ്രവിഭാഗങ്ങളെയും താഴ്ന്ന വരുമാനക്കാരെയും സഹായിക്കാനായി നിരവധി സര്‍ക്കാര്‍ സന്നദ്ധ സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരം കേന്ദ്രങ്ങളില്‍ ചെന്ന് പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിന് പകരം ജനങ്ങളില്‍ നിന്നും നേരിട്ട് പണം വാങ്ങിക്കാന്‍ ശ്രമിക്കുന്നവര്‍ റമദാന് മാസത്തിന് ഏറെ പുണ്യം ആഗ്രഹിക്കുന്ന വിശ്വാസികളെ ചൂഷണം ചെയ്ത് ധനസമ്പാദനത്തിനായി ശ്രമിക്കുകയാണെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. പൊതുസ്ഥലങ്ങളില്‍ പണം ആവശ്യപെടുകയും യാചന നടത്തുകയും ചെയ്യുന്നവരെ കണ്ടാല്‍ 2347444,66414040, 2347453 എന്നീ നമ്പറുകളില്‍ ബന്ധപെടണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.





