ഇന്ത്യന്‍ ആചാര പ്രകാരം അമേരിക്കയില്‍ ഒരു സ്വവര്‍ഗ്ഗ വിവാഹം

ലോസാഞ്ചല്‍സ്: അമേരിക്കയില്‍ നടന്ന ഒരു സ്വവര്‍ഗ്ഗ വിവാഹം ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. ഇന്ത്യക്കാരിയായ സീമയും അമേരിക്കക്കാരിയായ ഷാനോനുമാണ് ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സാന്നിദ്ധ്യത്തില്‍ വിവാഹിതരായത്. വിവാഹം ഇന്ത്യന്‍ ആചാര പ്രകാരമായിരുന്നു നടന്നത്.

ഇന്ത്യന്‍ രീതിയില്‍ വിവാഹ വസ്ത്രധാരണം ചെയ്താണ് ഇണകള്‍ കല്ല്യാണ മണ്ഡപത്തില്‍ എത്തിയത്.

വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിഭവ സമൃദ്ധമായി സദ്യയൊരുക്കിയത് വിവാഹത്തില്‍ സംബന്ധിച്ചവര്‍ക്ക് ഏറെ കൗതുകമായിരുന്നു.

 

Share news
error: Content is protected !!
Scroll to Top