Section

malabari-logo-mobile

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

HIGHLIGHTS : തിരൂരങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച

തിരൂരങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കക്കാട്ട് ചെറുകാട്ട് പടിക്കല്‍ ഹരീഷ്(26) ആണ് തിരൂരങ്ങാടി പോലീസിന്റെ പിടിയിലായത്. ചേളാരി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ 13 ന് മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

ചേളാരിയിലെ ഇന്‍ഡസ്ട്രിയില്‍ ജോലിചെയ്യുന്നതിനിടെയാണ് ഹരീഷ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിക്ക് മൊബൈല്‍ വാങ്ങി നല്‍കി. ഇത് ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ ഇയാള്‍ക്കു തന്നെ തിരിച്ചുനല്‍കി. എന്നാല്‍ സ്‌കൂളിലേക്ക് പോകുന്നിടക്ക് മൊബൈല്‍ വീണ്ടും പെണ്‍ക്കുട്ടിക്ക് നല്‍കി. ഇതിലൂടെ ബന്ധം തുടര്‍ന്ന ഹരീഷ് കഴിഞ്ഞ 12 ന് പെണ്‍കുട്ടിയുമായി പാലക്കാട്ടേക്ക് പോവുകയായിരുന്നു. പാലക്കാട് ഒറ്റപ്പാലത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു വീട്ടില്‍ താമസിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി എസ്‌ഐ സുനിലിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.

sameeksha-malabarinews

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. ഹരീഷ് ഇതിനു മുമ്പ് സമാനമായ സംഭവത്തില്‍ പങ്കാളിയാണെന്ന് പോലീസ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!