ഇനി മീര മമ്മുട്ടിക്കൊപ്പം..


മുന്‍പ് മീരജാസ്മിനും മമ്മുട്ടിയും ശ്യാമപ്രസാദും ഒരുമിച്ചപ്പോള്‍ ഒരേ കടല്‍ എന്ന മികച്ച മലയാളസിനിമ പിറന്നു. ഇപ്പോഴിത യുവസംവിധായകരില്‍ ശ്രദ്ധേയനായ  ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ഗ്യാങ്ങ്സ്റ്റര്‍ എന്ന ചിത്രത്തില്‍ മീര ജാസ്മിനും,മമ്മൂട്ടിയും നായികാ നായകന്‍മാരാവുന്നു. അധോലോകനായകനായ അക്ബര്‍ അലിഖാന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍വേഷമിടുന്നത്..

ന്യൂ ജനറേഷന്‍ നായകന്‍മാരില്‍ ശ്രദ്ധേയനായ ഫഹദ് ഫാസില്‍ ഈ ചിത്രത്തില്‍ ശ്രേദ്ധയമായ വേഷമാണ് ചെയ്യുന്നത്. ടാ തടിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖര്‍ മേനോനും, തമിഴ് നടന്‍ പാര്‍ത്ഥിപന്‍,രോഹിടണി ഹട്ടങ്കടി എന്നിവരും ഗ്യാങ്ങ്സ്റ്ററില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്

ഒരേ കടല്‍ എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും, മീരയും ഒരുമിച്ച്അഭിനയിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ആകര്‍ഷണമാണ്.

ഗ്യാങ്ങ്സ്റ്ററിന്റെ ചിത്രീകരണം ഒക്‌ടോബറില്‍ ആരംഭിക്കും.

Share news
error: Content is protected !!
Scroll to Top