ആറ് കാലുള്ള കുട്ടിയുടെ നാലുകാലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കി

കറാച്ചി : പാക്കിസ്ഥാനിലെ കറാച്ചിയില്‍ ആറു കാലുമായി ജനിച്ച അപൂര്‍വ ശിശുവിന്റെ നാലുകാലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കറാച്ചിയിലെ ദേശിയ ശിശു പരിചരണ കേന്ദ്രത്തില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു വെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ ഇപ്പോഴത്തെ നില സുരക്ഷിതമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

രണ്ടുമണിക്കൂറോളം അഞ്ച്‌ഡോക്ടര്‍ അടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

കറാച്ചിയിലെ എക്‌സറേ ടെക്‌നീഷ്യനായ ഇമ്രാന്‍ ആലി ഷേയ്ക്ക്്, അഫിഷാന്‍ ദമ്പതികളുടെതാണ് കുഞ്ഞ്. ഏപ്രില്‍ 12 നാണ് കുഞ്ഞ്് ജനിച്ചത്്.

 

Share news
error: Content is protected !!
Scroll to Top