ജക്കാര്‍ത്ത: കിഴക്കന്‍ ഇന്ത്യോനേഷ്യയില്‍ വീണ്ടും കനത്ത ഭൂചലനം . റിക്ടര്‍സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സുനാമി മുന്നറിയിപ്പില്ല.
മനൊക് വാരി നഗരത്തില്‍ നിന്നും 74 മൈല്‍ തെക്കു കിഴക്ക് സമുദ്രത്തില്‍ 20.5 മൈല്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ അറിയിച്ചിരിക്കുന്നത്.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




