ആറു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകന്‍ അറസ്റ്റില്‍

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ 6 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പത്ര പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മറാത്തി പ്രാദേശിക പത്രപ്രവര്‍ത്തകനായ പ്രദീപ് ലക്ഷമണ്‍ ദേശ്മുഖ് (50) ആണ് പിടിയിലായത്.

ആളൊഴിഞ്ഞ ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കവെ അതുവഴി വന്ന ഒരു യുവാവ് ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് യുവാവും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പോലീസില്‍ ഏല്‍പിച്ചു.മധ്യലഹരിയിലായ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

വിവാഹിതനായ ഇയാള്‍ക്ക് 18 വയസ്സുള്ള മകളും, 16 വയസ്സുള മകനുമുണ്ട്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top