ദോഹ: കേന്ദ്ര സര്‍ക്കാറിന്റെ വിവിധ സബ്സിഡികളുടെ ഗുണഫലമനുഭവിക്കാന് സാധിക്കുന്ന രൂപത്തില്‍ പ്രവാസികള്‍ക്കും ആധാര്‍ റജിസ്ട്രേഷന് സൗകര്യമേര്‍പ്പെടുത്തണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികളെ ക്ഷേമ പദ്ധതികളില്‍ വിസ്മരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
സിറിയയില്‍ നടക്കുന്ന മനുഷ്യക്കുരുതിക്കെതിരെ ലോകരാജ്യങ്ങള്‍ മൗനം വെടിയണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത ക്രൂരതയാണ് പിഞ്ചുകുഞ്ഞുങ്ങളോട് പോലും ചെയ്യുന്നത്. സ്വന്തം ജനതക്കെതിരില്‍ രാസായുധം പ്രയോഗിച്ച ബശാറുല്‍ അസദിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച് വിചാരണ ചെയ്യണം.
അടുത്ത ആറു മാസക്കാലം ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് യോഗം രൂപം നല്കി. വൈസ് പ്രസിഡണ്ട് ഡോ. അബ്ദുല്‍ അഹദ് മദനി അധ്യക്ഷത വഹിച്ചു. അഹ്മദ് അന്‍സാരി, സുബൈര്‍ വക്റ, മുനീര്‍ സലഫി ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുല്‍ ലത്തീഫ് നല്ലളം സ്വാഗതവും എം എ റസാഖ് നന്ദിയും പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



