അമേരിക്കയില്‍ വിമാനം തര്‍ന്ന് 2 മരണം;180 പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍:: അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വിമാനം രണ്ട പേര്‍ മരിച്ചു. 180 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

ഏഷ്യാന എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 പാസഞ്ചര്‍ ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 291 യാത്രക്കാരും 16 ജീവനക്കാരുമുള്‍പ്പെടെ 307 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

കാലാവസ്ഥ അനുകൂലമായിട്ടും വിമാനം എങ്ങനെ അപകടത്തില്‍പ്പെട്ടു എന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top