അനാമികയില്‍ നയന്‍താര ഗര്‍ഭിണിയാവില്ല

ദക്ഷിണേന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര ഒരു ഇടവേളക്ക് ശേഷം കരുത്തുറ്റ കഥാപാത്രവുമായി രംഗ പ്രവേശനത്തിന് ഒരുങ്ങുന്നു. ബോളിവുഡിലെ ഏറെ പ്രശംസിക്കപെട്ട കഹാനി എന്ന ചിത്രം അനാമിക എന്ന പേരില്‍ തമിഴിലും തെലുങ്കിലും ചിത്രീകരിക്കുന്നത്. കഹാനിയിലെ അഭിനയത്തിന് വിദ്യാബാലന് ഒട്ടേറെ പുരസ്‌കാരങ്ങളും പ്രശംസയും ലഭിച്ചിരുന്നു. കാണാതായ ഭര്‍ത്താവിനെ തേടിയെത്തുന്ന ഗര്‍ഭിണിയുടെ വേഷത്തിലായിരുന്നു വിദ്യ കഹാനിയില്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ കഹാനിയിലെ കഥയില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് അനാമിക സംവിധായകന്‍ ശേഖര്‍ കമ്മൂല ഒരുക്കിയിരിക്കുന്നത്. അനാമികയിലെ നായികയെ ഗര്‍ഭിണിയല്ലാതെയാണ് അവതരിപ്പിക്കുന്നത്.

കടുത്ത വെല്ലുവിളി ഉയര്‍ത്തികൊണ്ടാണ് ഇത്തരം ഒരു ചിത്രം സംവിധാനം ചെയ്യുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. തൃഷ, അനുഷ്‌ക തുടങ്ങിയ മുന്‍നിര നായികമാരെ പരിഗണിച്ച് ശേഷമാണ് ശേഖര്‍ അനാമികയാകാന്‍ നയന്‍താരയെ തിരഞ്ഞെടുത്തത്.

നയന്‍സിന്റെ ഇതുവരെയുള്ള കരിയറില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top