അക്രമരാഷ്ട്രീയത്തിനെതിരായ ജനവികാരമാണ് നെയ്യാറ്റിന്‍കരയിലെത് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: അക്രമരാഷ്ട്രീയത്തിനെതിരായ ജനവികാരമാണ് നെയ്യാറ്റിന്‍കരയിലെ തെരെ
ഞ്ഞടുപ്പ് ഫലമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ ് പാണക്കാട് സയ്യിദ് ഹൈദരലി
ശിഹാബ് തങ്ങള്‍ .ശാന്തിയും സമാധാനജീവിതവും ആഗ്രഹിക്കുന്ന ജനം
യു.ഡി.എഫിനൊപ്പമാണെന്ന് ഈ വിജയം തെളിയിക്കുന്നതായും തങ്ങള്‍ അഭിപ്രായെ
പ്പട്ടു.
സമുദായങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള നിരന്തരമായ ശ്രമങ്ങളാണ് ചിലര്‍
നടത്തിയത്. ഈ ശ്രമത്തെ നെയ്യാറ്റിന്‍കരയിലെ ജനം പൂര്‍ണ്ണമായി തള്ളി. സമൂഹത്തിലെ
എല്ലാ തലങ്ങളിലുമുള്ളവരുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധ
തികള്‍ക്ക് ഒരിക്കല്‍കൂടി ജനകീയ അംഗീകാരം ലഭിച്ചിരിക്കുകയാണ്. കൊലപാതക രാഷ്ട്രീയ
ത്തിനേറ്റ തിരിച്ചടികളുടെ തിടര്‍ച്ചയാണിത്. ഇതുമനസ്സിലാക്കാനും സാമൂഹ്യനന്‍മ ലക്ഷ്യം
വെച്ചുള്ള പൊതുപ്രവര്‍ത്തനം നടത്താനും എല്ലാവരും തയ്യാറാവണം.

 

ഉമ്മന്‍ചാി
സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന മുന്നേറ്റങ്ങള്‍ക്കുള്ള പിന്തുണയും പ്രോല്‍സാഹനവുമാണ്
ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top