ജീവനക്കാര്‍ അറിവ് കാലാനുസൃതമാക്കണം

 

 കാലാനുസൃതമാക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസ് മാസ് മീഡിയ വിഭാഗം തയ്യാറാക്കിയ ഹെല്‍ത്ത് ബ്ലോഗിന്റെ ഉദ്ഘാടനം നിര്‍വിഹിക്കുകയായിരുന്നു അദ്ദേഹം

.
ജില്ലയിലെ ആരോഗ്യ വിദ്യാഭ്യാസ ബോധവത്കരണ പരിപാടികളും ആരോഗ്യ രംഗത്തെ മറ്റ് പ്രവര്‍ത്തനങ്ങളും സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ബ്ലോഗിനുള്ളത്. റാീയാമഹമുുൗൃമാ.യഹീഴുെീ.േശി ബ്ലോഗില്‍ ജില്ലയിലെ അരോഗ്യ ബോധവത്കരണ പരിപാടികളുടെ വിശദാംശങ്ങള്‍ ലഭിക്കും. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി.രാജുവാണ് ബ്ലോഗ് ഡിസൈനര്‍.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.ഉമര്‍ഫാറൂഖ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സാദിഖ്അലി തുടങ്ങിയവര്‍ പങ്കെടുത്തു.
(

Share news
error: Content is protected !!
Scroll to Top