Section

malabari-logo-mobile

സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ്

HIGHLIGHTS : മലപ്പുറം: മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ

മലപ്പുറം: മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് റ്റു വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠന സാധ്യതകളെക്കുറിച്ച് ജൂണ്‍ 17 ന് രാവിലെ 10 ന് മഞ്ചേരി സഭാഹാളില്‍ സെമിനാര്‍ നടത്തും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തും അംഗീകാരമുള്ള കോഴ്‌സുകള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യമേഖലയിലെ തൊഴില്‍ സാധ്യതകള്‍, മെഡിക്കല്‍ അലോട്ട്‌മെന്റ് തുടങ്ങിയവയെക്കുറിച്ചുള്ള സംശയ നിവാരണത്തിന് അവസരമുണ്ടാകും. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ രാവിലെ 10 ന് എത്തിച്ചേരണം. കൂടുതല്‍ വിവരം. 0483 2734387, 9847891776. പി.ആര്‍.ഡി സംസ്ഥാന സര്‍ക്കാരിന്റെ വികസന ഫോട്ടോ -ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!