സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2011 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, ഹ്രസ്വകഥാ ചിത്രങ്ങള്‍, 2011 ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര ലേഖനങ്ങള്‍ എന്നിവ പരിഗണിക്കും. അപേക്ഷാ ഫോമും നിബന്ധനകളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും keralafilm.com ലും ലഭിക്കും. തപാലില്‍ ലഭിക്കാന്‍ 25 രൂപ സ്റ്റാംപ് ഒട്ടിച്ച മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം വിലാസത്തില്‍ അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 30 വൈകീട്ട് അഞ്ചിനകം അക്കാദമി ഓഫീസില്‍ ലഭിക്കണം.

 

Share news
error: Content is protected !!
Scroll to Top