പരപ്പനങ്ങാടി:മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച്ഡി നേടിയ സുല്‍ഫിക്കര്‍ അലിയെ ആദരിച്ച് സിപിഐഎം പനയത്തില്‍ ബ്രാഞ്ച്.എ.ഗെയിം ബെയ്‌സ്ഡ് റിഹാബിലിറ്റേഷന്‍ എന്ന വിഷയത്തിലാണ് പി എച്ച് ഡി നേടിയിരിക്കുന്നത്. ഈ വിഷയത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ പി എച്ച് ഡി നേടുന്ന വ്യക്തി കൂടിയാണ് സുല്‍ഫിക്കര്‍ അലി.
മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ ഐ.ഐ.ടി ഹൈദ്രാബാദുമായി ചേര്‍ന്ന് ആം ഏബിള്‍ എന്ന ഗെയിം ബെയ്‌സ്ഡ് റിഹാബിലിറ്റേഷന്‍ ഉപകരണം നിര്‍മിച്ചിട്ടുണ്ട്.
മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു വരികയാണ്.
സിപിഐഎം തിരൂരങ്ങാടി ഏരിയാ സെക്രട്ടറിയേറ്റ് മെമ്പര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍,
സിപിഐഎം നെടുവ ലോക്കല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍
നെടുവ എല്‍ സി മെമ്പര്‍ അഫ്ത്താബ് കൊളോളി എന്നിവരുടെ നേതൃത്തത്തിലാണ് സുല്‍ഫിക്കര്‍ അലിയെ ആദരിച്ചത്.



