തിരുവനന്തപുരം:സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും
കൂട്ടി. 16.5 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്.അതെസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വര്‍ധിച്ചു.
അതെസമയം ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന് വില 1818.5 രൂപയായി. കഴിഞ്ഞ മാസം ഇത് 1802 രൂപയായിരുന്നു.
വാണിജ്യ സിലിണ്ടറിന് അഞ്ച് മാസത്തിനിടെ 172.5 രൂപയാണ് ഡല്‍ഹിയില്‍ കൂടിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



