സകരിയ ഭരണകൂട വേട്ടയുടെ ഇര : സോളിഡാരിറ്റി

പരപ്പനങ്ങാടി: വ്യാജ കേസുകളിൽ കുടുക്കി മുസ്‌ലിം യുവാക്കളെ ഭരണകൂടം വേട്ടയാടുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി മുഹമ്മദ് വേളം. ബംഗളൂരു സ്‌ഫോടനക്കേസിൽ ഭരണകൂടം അറസ്റ്റ് ചെയ്ത പരപ്പനങ്ങാടി സ്വദേശി സകരിയ വിചാരണ തടവുകാരനായി 17 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ “സകരിയ: നീതി നിഷേധത്തിന്റെ 17 ആണ്ടുകൾ: അനീതിയുടെ തടവറകൾക്കെതിരെ” എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

UAPA യുടെ മറവിൽ ഭരണകൂടം നടത്തുന്ന വേട്ടയ്ക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്നും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട് പറഞ്ഞു.

സാമൂഹിക പ്രവർത്തകരായ എം ജിഷ, റാസിഖ് റഹീം, സകരിയ ആക്ഷൻ കമ്മിറ്റിയംഗം മുജീബ്, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സാദിഖ് ഉളിയിൽ, ഷബീർ കൊടുവള്ളി, വി.പി.എ ശാക്കിർ, സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു.

പൊതുസമ്മേളനത്തിനു മുമ്പായി പരപ്പനങ്ങാടി നഗരത്തിൽ നടന്ന യുവജന റാലിയിൽ നൂറു കണക്കിന് യുവാക്കൾ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top