കുഞ്ഞിൻ്റെ സ്വർണ മാല മോഷ്ടിച്ച് വിഴുങ്ങിയ സ്ത്രീ അറസ്റ്റിൽ

മലപ്പുറം : കുഞ്ഞിൻ്റെ സ്വർണ മാല മോഷ്ടിച്ച് വിഴുങ്ങിയ സ്ത്രീ അറസ്റ്റിലായി. നിലമ്പൂർ മുക്കട്ട സ്വദേശി സമീനയാണ് പിടിയിലായത്.

സ്വകാര്യ ക്ലിനിക്കിൽ രക്ഷിതാക്കൾക്കൊപ്പം എത്തിയ കുഞ്ഞിൻ്റെ സ്വർണ മാല നഷ്ടമാവുകയായിരുന്നു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് സി സി ടി വി കൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് സമീപം നിന്നിരുന്ന സമീന മാല മോഷ്ടിക്കുന്നത് കണ്ടെത്തിയത്.

തുടർന്ന് ഇവരെ പിടി കൂടി ചോദ്യം ചെയ്തപ്പോഴാണ് മാല വിഴുങ്ങിയ വിവരം അറിയുന്നത് . തുടർന്ന് എക്സറെ ഉൾപ്പെടെയുള്ള പരിശോധനയിൽ ആഭരണം ഇവരുടെ ശരീരത്തിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആഭരണം പുറത്തുവരുന്നത് നിരീക്ഷിച്ചു വരികയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top