യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അരിയല്ലൂരില്‍ വിവിധ പരിപാടികളോടെ നടന്നു

HIGHLIGHTS : Yuvadhara Youth Literature Festival held in Ariyalur with various programs

careertech

വള്ളിക്കുന്ന്: കൊച്ചിയില്‍ ജനുവരി ഒമ്പതു മുതല്‍ 12 വരെ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി അരിയല്ലൂര്‍ മേഖല കമ്മിറ്റി രചനാമത്സരങ്ങളും കലാമത്സരങ്ങളും നടത്തി.
അരിയലൂര്‍ ശിശുവിദ്യാലയത്തില്‍ വച്ചു നടന്ന പരിപാടി സാംസ്‌കാരിക പ്രവര്‍ത്തകനും കവിയുമായ എ.കെ പ്രഭീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ 5 പുരസ്‌കാരങ്ങള്‍ നേടിയ ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിലെ നായകന്‍ കുമാര്‍ സുനില്‍ മുഖ്യാതിഥിയായി.

പരിപാടിയില്‍ കുമാര്‍ സുനിലിന സിഐടിയുവള്ളിക്കുന്ന് ഏരിയ ട്രഷറര്‍ വിനീഷ് പാറോല്‍ ഉപഹാരം നല്‍കി. സതി തോട്ടുങ്ങല്‍, വിനീഷ് പാറോല്‍ ,സന്ദീപ് കെ വള്ളിക്കുന്ന്, ഉദയകുമാര്‍ എന്‍.വി, ജിന്‍സി പി.ടി എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

അഖില്‍ മംഗലശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ദിപ്ഷി കെ സ്വാഗതവും, സനീഷ് പി നന്ദിയും രേഖപ്പെടുത്തി.
ശ്രീജിത്ത് അരിയലൂര്‍ , മുരളീധരന്‍ വടക്കും താന്നി എന്നിവര്‍ വിവിധ മത്സരങ്ങളുടെ വിധി കര്‍ത്താക്കളായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!