അയ്യനയ്യപ്പാ ഭക്തിഗാനം പ്രകാശനം ചെയ്തു

തിരൂര്‍:’അയ്യനയ്യപ്പാ’ഭക്തിഗാനം പ്രകാശനം ചെയ്തു. കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാളും അറിയപ്പെടുന്ന സംഗീത സ്‌നേഹിയുമായ പ്രൊഫസര്‍
ഡോക്ടര്‍ വി.പി ശശിധരനും സുഹൃത്തുക്കളും ചേര്‍ന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

പ്രകാശന്‍ വള്ളിക്കുന്ന് രചിച്ച്,സുമോദ് ശ്രീധരന്‍ സംഗീതം നല്‍കി
ഡോ.വി പി ശശിധരന്‍ ആലപിച്ച ‘അയ്യനയ്യപ്പാ’ അയ്യപ്പ ഭക്തിഗാനത്തിന്റെ പ്രകാശന കര്‍മ്മം കായിക,വഖഫ് മന്ത്രി വി.അബ്ദുറഹിമാന്‍ സ്വവസതിയില്‍വച്ചു നിര്‍വഹിച്ചു.നിച്ചു നിസാറാണ് ഗാനത്തിന്റെ ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത്.

ചടങ്ങില്‍ കവി ശ്രീജിത്ത് അരിയല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. സമീര്‍ പുളിയമഠത്തില്‍ ആദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നജീബ് ബാപ്പു,അമൃത സുരേന്ദ്രന്‍ എന്നിവര്‍ ആശംസയും കുഞ്ഞിമോന്‍ താടി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top