യൂട്യൂബര്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ; റിപ്പോര്‍ട്ട് തേടി കോടതി

കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി. തമ്മനത്തെ ഫ്‌ലാറ്റില്‍ നിന്ന് രാസലഹരിയുമായി യുവാക്കളെ കസ്റ്റഡിയിലെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി തൊപ്പി എന്ന നിഹാദ് കോടതിയെ സമീപിച്ചത്. കേസ് അടുത്തമാസം നാലിന് പരിഗണിക്കും.

ഈ മാസം പതിനാറാം തീയതിയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. തമ്മനത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സഹോദരന്‍മാരടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അവരില്‍ നിന്ന് 5 ഗ്രാമിലേറെ എംഡിഎംഎയും കണ്ടെടുത്തിരുന്നു.

രാസലഹരി പിടിച്ചെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ‘തൊപ്പി’യും സുഹൃത്തുക്കളും ഒളിവില്‍ പോയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് തൊപ്പി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഇന്നാണ് അപേക്ഷ ഫയല്‍ ചെയ്തത്. പ്രാരംഭ നടപടി എന്ന നിലയിലാണ് കോടതി പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയത്. നാലാം തീയതി വീണ്ടും കോടതിയില്‍ ഈ കേസ് പരിഗണിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top