HIGHLIGHTS : 29th IFFK: Warm welcome for the announcement touring talkies in Kozhikode
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്രമേളയോട് (ഐഎഫ്എഫ്‌കെ) അനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥയ്ക്ക് കോഴിക്കോട് ജില്ലയില്‍ ഊഷ്മള സ്വീകരണം.
ടൂറിംഗ് ടാക്കീസിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് മാനാഞ്ചിറ പബ്ലിക് ലൈബ്രറിയില്‍ മലയാള സിനിമ ‘നന്‍പകല്‍ നേരത്ത് മയക്കം’ പ്രദര്‍ശിപ്പിച്ചു.
പ്രദര്‍ശന പരിപാടിയില്‍ സംവിധായകന്‍ പ്രദീപ് ചൊക്ലി അധ്യക്ഷത വഹിച്ചു. നടിയും മോഡലുമായ റിയ ഇഷ മുഖ്യാതിഥിയായി.
ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം
കെ ചന്ദ്രന്‍ മാസ്റ്റര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം
പ്രജീഷ് തിരുത്തിയില്‍, കെ ജെ തോമസ് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ചലച്ചിത്ര അക്കാദമി മേഖല കോര്‍ഡിനേറ്റര്‍ നവീന വിജയന്‍ സ്വാഗതവും മിഥുന്‍ രാജ് നന്ദിയും പറഞ്ഞു.
ഡിസംബര്‍ 13 മുതല്‍ 20 വരെയാണ് തിരുവനന്തപുരത്ത് രാജ്യാന്തര ചലചിത്രമേള അരങ്ങേറുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു