
കോട്ടക്കല്‍: ഡ്രൈവര്‍ മദ്യപിച്ചെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ മൂന്ന് യുവാക്കള്‍ പിടിയില്‍. കല്ലങ്ങാന്‍ സിയാദ് (29), സി നാന്‍ (11), നിരപറമ്പ് വടക്കേതില്‍ ഫഹാദ് സൈനിന്‍ (22) എന്നിവരെ യാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ചൊവ്വ പകല്‍ 11നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് കോഴി ക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ് ചങ്കുവെ ട്ടിയില്‍ എത്തിയപ്പോഴാണ് യുവാക്കള്‍ കാര്‍ കുറുകെയിട്ട് കാബിനകത്ത് കയറി താക്കോല്‍ ഊരിയെടുത്ത ഡ്രൈവറെ കൈയേറ്റം ചെയ്‌തെന്നാണ് പരാതി. യുവാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് കോട്ടക്കല്‍ പൊലീസ് സ്ഥലത്തെത്തി.
ബ്രീത്ത് അന ലൈസര്‍ ഉപയോഗിച്ചും സ്വകാര്യആശുപത്രിയിലും നടത്തിയ പരി ശോധനയില്‍ മദ്യപിച്ചിട്ടില്ലെന്നാ യിരുന്നു ഫലം.
ബസ് ഡ്രൈവര്‍ നല്‍കിയ പരാ തിയില്‍ ബുധനാഴ്ച പ്രതികളെ പൊലീസ് പിടികൂടി സര്‍ക്കാര്‍ ജി വനക്കാരന്റെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. എസ്.എച്ച് വിനോദ് വലിയാട്ടൂര്‍, എസ്ഐ രാംദാസ്, എസ്സിപിമാരായ ബിനുകുമാര്‍, റാഫി, നിഷാദ്, രജീഷ് എന്നിവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




