എസ്എസ്എല്‍സി, പ്ലസ്ടു മൂല്യനിര്‍ണയം ഇന്നുമുതല്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണ യം വ്യാഴാഴ്ച ആരംഭിക്കും. എസ്എസ്എല്‍സി മൂല്യനിര്‍ ണയം 26വരെ രണ്ട് ഘട്ടമായി നടക്കും. ആദ്യഘട്ടം വ്യാഴാഴ്ച തുടങ്ങി 11ന് അവസാനിക്കും. രണ്ടാംഘട്ടം 21ന് തുടങ്ങി 26ന് അവസാനിക്കും.

72 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളിലാ ണ് എസ്എസ്എല്‍സി ഉത്തര ക്കടലാസുകളുടെ മൂല്യനിര്‍ണ യം. മെയ് മൂന്നാംവാരം ഫലം പ്രഖ്യാപിക്കും. 4,27,021 വിദ്യാര്‍ ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ടിഎച്ച്എ സ്എല്‍സി വിഭാഗത്തില്‍ 3,057 കുട്ടികള്‍ പരീക്ഷ എഴുതി.

ഹയര്‍ സെക്കന്‍ഡറി പരീ ക്ഷാ മൂല്യനിര്‍ണയത്തിനായി 89 ക്യാമ്പുകള്‍ സജ്ജീകരിച്ചി ട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷം പരീക്ഷയെഴു തിയത് 4,44,693 കുട്ടികളാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top