
കല്‍പ്പറ്റ : കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ 12.04 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. ഓമശേരി പുത്തൂര്‍ സ്വദേശികളായ നെടുക്കണ്ടിയില്‍ വീട്ടില്‍ മുഹമ്മദ് ഫിര്‍ദോസ് (28), പാലക്കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് റാഫി (25) എന്നിവരെയാണ് കല്‍പ്പറ്റ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
തിങ്കളാഴ്ച രാത്രി കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കാറില്‍ സഞ്ചരിച്ചുവരികയായിരുന്ന ഇവരെ തടഞ്ഞ് പരിശോധിച്ചതിലാണ് എംഡിഎംഎ കണ്ടെടുത്തത്.
കല്‍പ്പറ്റ സബ് ഇന്‍സ്‌പെക്ടര്‍ രാംകുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിനില്‍രാജ്, സജാദ്, സുധി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




