പരപ്പനങ്ങാടിയില്‍ പോക്‌സോ കേസില്‍ യുവാവ് റിമാന്റില്‍

പരപ്പനങ്ങാടി : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് റിമാന്റില്‍ .പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ശിബിലിയാണ് റിമാന്റിലായത് .

പെണ്‍കുട്ടിയുടെ ഫോട്ടൊയെടുത്ത് ഭീഷണി പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം പുറത്ത് വന്നതോടെ മുങ്ങിയ പ്രതിയെ ചെട്ടിപ്പടി കീഴ്ചിറയിലെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

എന്നാല്‍ പ്രതിയെ ആക്രമിച്ചെന്ന കേസില്‍ പരാതിക്കാരുടെ പിതാവിനേയും, ബന്ധുക്കളെയും രാത്രിയില്‍ കസ്റ്റഡിയിലെടുത്തു. ഇരയുടെ പിതാവിനെയടക്കം കേസില്‍ പിടികൂടിയ സംഭവം വിവാദമായിട്ടുണ്ട്.

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ കോടതി റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top