മലപ്പുറം നഗരസഭയുടെ ഓണച്ചന്തയ്ക്ക് തുടക്കം

മലപ്പുറം:നഗരസഭയിലെ കുടുംബശ്രീ സംരംഭകര്‍ ഉല്‍പ്പാദിപ്പിച്ച പ്രാദേശിക ഉല്‍പ്പന്നങ്ങളും കാര്‍ഷിക വിഭവങ്ങളും ഉള്‍പ്പെടുത്തി ഓണച്ചന്ത ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.

വികസന സ്ഥിരം സമിതി ചെയര്‍മാന്‍ പികെ സകീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.കെ അബ്ദുല്‍ ഹക്കീം, സിദ്ദീഖ് നൂറേങ്ങല്‍,
സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജമീല തണ്ട്തുലാന്‍, മെമ്പര്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top