പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു

ഫയല്‍

പരപ്പനങ്ങാടി: റെയില്‍വേപ്പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്കേറ്റു. കോയംകുളം മലയില്‍ ഷാജിയുടെ മകള്‍ ആദിത്യ(16)നാണ് പരിക്കേറ്റത്.

ശനിയാഴ്ച വൈകീട്ട് ചെട്ടിപ്പടി കോയംകുളം ഭാഗത്തുവെച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടം നടന്ന സ്ഥലത്ത് കാല്‍നടയാത്രക്കാര്‍ക്ക് റെയില്‍ മുറിച്ച് കടക്കാന്‍ അടിപ്പാത വേണമെന്നത് അരിയല്ലൂര്‍, കോയംകുളം നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.

Share news
error: Content is protected !!
Scroll to Top