റേഷന്‍ കടകള്‍ക്ക് ഞായര്‍ പ്രവൃത്തി ദിവസം

മലപ്പുറം:ഓണം പ്രമാണിച്ച് സെപ്തംബര്‍ നാല് ഞായാറാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പകരം റേഷന്‍ കടകള്‍ക്ക് സെപ്തംബര്‍ 19ന് അവധി ദിവസമായിരിക്കും.

ഓണം സ്പെഷ്യല്‍ അരി വിതരണം

നീല വെള്ള കാര്‍ഡുകള്‍ക്ക് നല്‍കി വരുന്ന ഓണം സ്പെഷ്യല്‍ 10 കിലോ (കിലോക്ക് 10.90 രൂപ നിരക്കില്‍) അരിയുടെ വിതരണം സെപ്തംബര്‍ ഏഴ് വരെ തുടരും. കഴിഞ്ഞ മാസം വാങ്ങാന്‍ കഴിയാതെ പോയവര്‍ക്ക് അരി ഈ മാസം ഏഴു വരെ വാങ്ങാം.

 

 

Share news
error: Content is protected !!
Scroll to Top