
വള്ളിക്കുന്ന് :ഹെൽമെറ്റും കരിങ്കൽ കഷണവും ഉപയോഗിച്ച് പൊലീസുകാരനെ ആക്രമിച്ച കേസിൽ യുവാവ് റിമാന്റിലായി. വള്ളിക്കുന്ന് അത്താണിക്കൽ കുറിയപാടം സ്വദേശി മൂശാരി കണ്ടി വിഷ്ണുവിനെയാണ് പരപ്പനങ്ങാടി ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്.
താനൂർ കണ്ട്രോൾ റൂമിലെ പൊലീസുകാരനായ ശിവനാണ് (40)പരിക്ക് പറ്റിയത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.ഹെൽമെറ്റ് കൊണ്ടും പിന്നീട് കരിങ്കൽ കഷ്ണം കൊണ്ടും മർദിച്ചതായാണ് പരാതി. മൂക്കിന്റെ എല്ലും ഒരു പല്ലും പൊട്ടിയിട്ടുണ്ട്.
കോടതിയിൽ ഹാജരാകിയ പ്രതിയെ റിമാന്റ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




