
ഡോ. കെ.പി. ഹരിദാസൻ അനുസ്മരണ സെമിനാറും അവാർഡ് ദാനവും 15-ന്
കാലിക്കറ്റ് സർവകലാശാലാ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പുകളും സർവകലാശാലയിൽ ചരിത്ര ഗവേഷകനും അധ്യാപകനുമായിരുന്ന ഡോ. കെ.പി ഹരിദാസിന്റെ അനുസ്മരണാർത്ഥം രൂപീകരിച്ച കെ.പി. ഹരിദാസൻ ഫൗണ്ടേഷനും ഓൾ കേരള റിസർച്ച് സ്കോളേഴ്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന അഞ്ചാമത് ഡോ. കെ.പി. ഹരിദാസൻ അനുസ്മരണ ദേശീയ സെമിനാർ ഒക്ടോബർ 15-ന് നടക്കും. രാവിലെ 10 മണിക്ക് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ‘പലസ്തീനും ലോകരാഷ്ട്രീയവും : ശാക്തിക മാറ്റങ്ങളും പോരാട്ട തുടർച്ചകളും’ എന്ന വിഷയത്തിൽ പ്രൊഫസർ എം.എച്ച്. ഇല്യാസ്, വി.ബി. പരമേശ്വരൻ എന്നിവർ സംസാരിക്കും. എൻഡോവ്മെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗവേഷണ പ്രബന്ധരചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് ബെസ്റ്റ് റിസർച്ച് പേപ്പർ അവാർഡ് സമ്മാനിക്കും. ഹിസ്റ്ററി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ മികച്ച വിജയം നേടിയ രണ്ട് വിദ്യാർഥികൾക്കുള്ള എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും നടക്കും.
അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം
കാലിക്കറ്റ് സർവകലാശാലയുടെ മഞ്ചേരി ടീച്ചർ എജ്യുക്കേഷൻ സെന്ററിലെ (സി.യു.ടി.ഇ.സി.) കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഓൺലൈനായി അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഒക്ടോബർ 24-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
വെറ്റിനറി സർജൻ വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള വെറ്റിനറി സർജൻ നിയമനത്തിന് വാക് – ഇൻ – ഇന്റർവ്യൂ ഒക്ടോബർ 30-ന് നടക്കും. യോഗ്യത : ബി.വി.എസ്.സി. ആന്റ് എ.എച്ച്., 1984-ലെ ഇന്ത്യൻ വെറ്റിനറി ആക്ട് പ്രകാരം കേരളാ സ്റ്റേറ്റ് വെറ്റിനറി കൗൺസിലിൽ രജിസ്‌ട്രേഷൻ. ഉയർന്ന പ്രായപരിധി : 45. താത്പര്യമുള്ളവർ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30-ന് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകണം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഞ്ചാം സെമസ്റ്റർ പാർട്ട് ടൈം ബി.ടെക്. (2009 സ്‌കീം – 2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 15-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




