
കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ ഓടുന്ന കാറില്‍ അപകടരമായ രീതിയില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. ഇന്നോവ കാറിലായിരുന്നു യുവാക്കളുടെ സാഹസിക യാത്ര.
വാഹനത്തിന്റെ ഡോറില്‍ തൂങ്ങിയുള്ള അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത് വന്നു. പുറകില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കേസെടുത്തു. വാഹനവും കസ്റ്റഡിയില്‍ എടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




