പരപ്പനങ്ങാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി: കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി.പശ്ചിമബംഗാള്‍ സ്വദേശിയായ ബിനോദ്
ലെറ്റ് (28) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 610 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. നാട്ടില്‍ പോയിവരുമ്പോള്‍ ചുരുങ്ങിയ വിലക്ക് സംഘടിപ്പിക്കുന്ന കഞ്ചാവ് പരപ്പനങ്ങാടിയിലും പരിസരങ്ങളിലും ചെറിയ പാക്കെറ്റുകളിലാക്കി വലിയ വിലക്ക് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. ഇങ്ങനെ വില്പന നടത്തുന്നതിനിടയിലാണ് ഇയാളെ എക്‌സ്സൈസ് അറസ്റ്റ് ചെയ്തത്.പരപ്പനങ്ങാടികോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് മഞ്ചേരി ജയിലില്‍ റിമാന്‍ഡ് ചെയ്തു.

എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സാബു ആര്‍ ചന്ദ്രയുടെയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പ്രഗേഷ്.പി,പ്രദീപ് കുമാര്‍ കെ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ പി,നിതിന്‍ ചോമാരി,വിനീഷ്.പി.ബി, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

 

Share news
error: Content is protected !!
Scroll to Top