Section

malabari-logo-mobile

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ യൂത്ത്‌ലീഗ് നോമ്പ് തുറ 17ാം വര്‍ഷത്തിലേക്ക്

HIGHLIGHTS : Youth League fast at Tirurangadi Taluk Hospital for the 17th year

തിരൂരങ്ങാടി: പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ.സലാം പറഞ്ഞു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി നടത്തുന്ന ഇഫ്താര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

കഴിഞ്ഞ 17 വര്‍ഷമായി മുനിസിപ്പല്‍ കമ്മിറ്റി ഈ ആശുപത്രിയില്‍ നടത്തിവരുന്ന ഇഫ്താര്‍ രോഗികള്‍ക്കും കുട്ടിയിരപ്പുകാര്‍ക്കും വലിയ ആശ്വാസകരവും മാതൃകാപരവുമാണെന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് സി.എച്ച്.അബൂബക്കര്‍ സിദ്ധീഖ് അധ്യക്ഷനായി.
നൂറിലേറെ രോഗികളും ജിവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും നോമ്പ് തുറക്കാവശ്യമായ എല്ലാ സാധനങ്ങളും വൈകീട്ട് ആറ് മണിയോടെയാണ് വിതരണം ചെയ്യുക. അതിന് മുമ്പായി ആവശ്യക്കാരുടെ എണ്ണം രേഖപ്പെടുത്തുന്നതിനായി രണ്ട് മണിക്ക് യൂത്ത്‌ലീഗ് ഭാരവാഹികളെത്തി ടോക്കണ്‍ വിതരണം ചെയ്യും. പത്തിരി, പോറോട്ട, ചപ്പാത്തി, ചിക്കന്‍ കറി, വെജിറ്റബിള്‍ കറി, ചായ, തരികഞ്ഞി, സമൂസ ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് നല്‍കി വരുന്നത്. വിശേഷ ദിവസങ്ങളില്‍ ബിരിയാണിയും മറ്റും സ്‌പെഷ്യല്‍ വിഭവങ്ങളും നല്‍കാറുണ്ട്.

sameeksha-malabarinews

സാധാരണ താലൂക്ക് ആശുപത്രി വളപ്പിലാണ് വിതരണമെങ്കില്‍ ഇപ്രാവിശ്യം മുതല്‍ ദയ ചാരിറ്റി സെന്ററിലായിരിക്കും വിതരണം നടക്കുക. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ നടന്ന ഉദ്ഘാടന ചടങ്ങില്‍ എ.കെ മുസ്തഫ, എം അബ്ദുറഹ്മാന്‍ കുട്ടി, സി.പി ഇസ്മായീല്‍, യു.കെ മുസ്തഫ മാസ്റ്റര്‍, റഫീഖ് പാറക്കല്‍, പി അലി അക്ബര്‍, യു.എ റസാഖ്, അനീസ് കൂരിയാടന്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ.പി അഹമ്മദ് ഹാജി, യു അഹമ്മദ് കോയ, പി.കെ ഹംസ, സി.എച്ച് അയ്യൂബ്, കെ മുഈനുല്‍ ഇസ്്‌ലാം, ഉസ്മാന്‍ കാച്ചടി, ജാഫര്‍ കുന്നത്തേരി, ശബാബ് പന്താരങ്ങാടി, പി.കെ സര്‍ഫാസ്, ഒള്ളക്കന്‍ സാദിഖ്, പി.കെ ഷമീം, കക്കടവത്ത് മുഹമ്മദ് കുട്ടി, എന്‍.എം അലി അലി കുന്നത്തേരി, ബാപ്പുട്ടി ചെമ്മാട്, കെ.പി ഷറഫുദ്ധീന്‍, അന്‍സാര്‍ തൂമ്പത്ത് സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!