വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിന് 16 വര്‍ഷം തടവും 16,000 രൂപ പിഴയും

മഞ്ചേരി: പട്ടികജാതിക്കാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് 16 വര്‍ഷം തടവും 16,000 രൂപ പിഴയും ശിക്ഷ. പുത്തൂര്‍ പള്ളിക്കല്‍ പീടികക്കണ്ടിയില്‍ രതീഷിനെയാണ് എസ്എ സി എസ്ടി പ്രത്യേക കോടതി ജജി എന്‍ പി ജയരാജന്‍ ശിക്ഷിച്ചത്.

മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനും വീട്ടില്‍ അതിക്രമിച്ച് കയറിയ കുറ്റത്തിനും അഞ്ചുവര്‍ഷം വീതം തടവും 5000 രൂപവീതം പിഴയുമാണ് ശിക്ഷ. ലൈംഗികമായി അതിക്രമം നടത്തിയതിനും മൂന്നു വര്‍ഷം തടവും 3000 രൂപ പിഴയും അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചതിന് മൂന്നുവര്‍ഷം തടവും 3000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

2018 മേയിലാണ് കേസിനാസ്പദമായ സംഭവം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top