ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ ബൗണ്ടറി ലൈന്‍

Youth Congress protest boundary line against fuel price hike

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
യൂത്ത് കോണ്‍ഗ്രസ് വെന്നിയൂര്‍ എച്ച്.പി. പെട്രോള്‍ പമ്പിന് മുമ്പില്‍ നടത്തിയ ബൗണ്ടറി ലൈന്‍ പ്രതിഷേധം

തിരൂരങ്ങാടി: ഇന്ധന വിലവര്‍ധനവിനെതിരെ തിരൂരങ്ങാടി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ ബൗണ്ടറി ലൈന്‍ നടത്തി. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ആറ് പെട്രോള്‍-ഡീസല്‍ പമ്പുകള്‍ക്ക് മുമ്പിലാണ് പ്രതിഷേധ പരിപാടി നടന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയോജകമണ്ഡല ഉദ്ഘാടനം പെരുമണ്ണ ക്ലാരി പൂന്തോട്ടപ്പടി പമ്പിനുമുമ്പില്‍ എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ തെന്നല നിര്‍വ്വഹിച്ചു. പരിപാടിയില്‍ ഗ്ലോബല്‍ ഒഐസിസി നേതാവ് എം സി കുഞ്ഞന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി കെ ഉമ്മര്‍, സി കെ ലത്തീഫ്, ഹുസൈന്‍ പല്ലിക്കാട്ട്, ഇന്‍കാസ് യു എ ഇ പ്രസിഡന്റ് സി കെ ഹബീബ്, ഷാജു കാട്ടകത്ത്, ശിഹാബ് ടി പി, റഫീഖ് ടി പി എന്നിവര്‍ പങ്കെടുത്തു.

വെന്നിയൂര്‍ പെട്രോള്‍ പമ്പിന് മുമ്പില്‍ നടന്ന പ്രതിഷേധം തെന്നല മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജഹാന്‍ മുണ്ടശ്ശേരി ഉദ്ഘാടനം ചെയ്തു.സായിദ് പരേടത്ത്, ബാബൂസ്, സാദിഖ് ഇഖ്വ, റഫീഖ് ചോലയില്‍, നിസാര്‍ .കെ, സുനില്‍, സല്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.
എടരിക്കോട് കോളേജ് പടി പെട്രോള്‍ പമ്പിന് മുന്നില്‍ നടന്ന പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബുഷ്റുദ്ധീന്‍ തടത്തില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാക്കിര്‍ പോക്കാട്.ഷാഫി മാടക്കന്‍, സാലിം ഏലാന്തി, റഹീംഷാ, നുഹ്മാന്‍, ദുല്‍ ഫുഖര്‍, സുഹൈല്‍, ജസ്റ്റിന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

കരുമ്പില്‍ ഐ.ഒ.സി പെട്രോള്‍പമ്പിന് മുന്നില്‍ നടന്ന പ്രതിഷേധം തിരുരങ്ങാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ വെന്നിയൂര്‍ ഉത്ഘാടനം ചെയ്തു. നഗരസഭ ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുജിനി, ത്വയ്യിബ് അമ്പാടി, അന്‍സാര്‍, മുജീബ് , അനസ്, ഇര്‍ഷാദ്, ശരീഫ് കൊടിമരം, റഹീം പൂങ്ങാടന്‍, ഷൌക്കത്ത്, ജയരാജന്‍, അഷ്റഫ്, ഫൈസി, പ്രസാദ് , എന്നിവര്‍ പങ്കെടുത്തു.

ചെമ്മാട് എച്ച്.പി പമ്പിന് മുമ്പില്‍ നടന്ന പ്രതിഷേധ പരിപാടി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.ടി. ഉണ്ണി ഉല്‍ഘാടനം ചെയ്തു. മുന്‍സിപ്പല്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വിജീഷ് തയ്യില്‍. അബ്ദുള്‍ അസീസ് പി.കെ, റസാഖ് .ടി, രതീഷ്, അനസ്, ഷെരീഫ്, ഷെഫീഖ്, റഹീസ്, മിഥുന്‍ എന്നിവര്‍ പങ്കടുത്തു.

തെയ്യാല പമ്പിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ പരിപാടി കോണ്‍ഗ്രസ് നന്നമ്പ്ര മണ്ഡലം പ്രസിഡന്റ് എന്‍ വി മൂസക്കുട്ടി മാഷ് ഉത്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നന്നമ്പ്ര മണ്ഡലം പ്രസിഡന്റ് പി പി മുനീര്‍, പി കെ എം ബാവ ,ഡികെ ടി എഫ് നന്നമ്പ്രമണ്ഡലം പ്രസിഡന്റ് ദാസന്‍ കൈതക്കാട്ടില്‍ ,ഐന്‍ ടി യു സി ബ്ലോക്ക് സെക്രട്ടറി ഫൈസല്‍ സി കെ ,സിദ്ധീഖ് തെയ്യാല, ഷഫീഖ് സി, മധു പാലങ്ങത്ത്, ആഷിഖ് പാലക്കാട്ട്, കോയ എം സി ഷരീഫ് തെയ്യാല, ഷബീര്‍ സി കെ, ദാവൂദ് ഷമീല്‍ സി പി എന്നിവര്‍ പങ്കെടുത്തു.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •