തിരൂര്‍:എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. ബിപി അങ്ങാടി സ്വദേശി ഉള്ളാട്ടില്‍ അജ്മല്‍(24)ആണ് തിരൂര്‍ പോലീസിന്റെ പിടിയിലായത്.
ബിപി അങ്ങാടി കോലൂപാലത്തിന് സമീപത്തുവെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ നിരവധി അടിപിടി കേസുകളിലും കൊപാതക ശ്രമകേസുകളിലും ഉള്‍പ്പെട്ട വ്യക്തിയാണ്.
ഇയാളില്‍ നിന്ന് രണ്ട് ഗ്രാം എംഡിഎംഎയും കഞ്ചാവ് പൊതികളും നിന്ന് പോലീസ് കണ്ടെടുത്തു.
തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എംജെ ജിജോയുടെ നേതൃത്വത്തില്‍ എസ്‌ഐ വി ജിഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




