
പേരാമ്പ്ര: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. നാദാപുരം കരിങ്കാണിൻ്റവിട ഷഹീറി(37)നെയാണ് പേരാമ്പ്ര എസ്ഐ പി ഷെമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 18 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും പിടികൂടി.
പാലരി ഒ ടി റോഡിലെ സ്വകാര്യ കോളേജിനടുത്ത് വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തി വരുന്ന കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി അമീറിന്റെ വാടക വീട്ടിൽ നിന്നാണ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സമയം വീട്ടിൽനിന്ന് ഓടിപ്പോയ മുഖ്യപ്രതി അമീറിനായി പൊലീ സ് തിരച്ചിൽ തുടങ്ങി.
കുറ്റ്യാടി സ്റ്റേഷനിലെ തിരോധാന കേസ് അന്വേഷണവുമായി എത്തിയ പൊലീസിനെ കണ്ട് ഒരാൾ ഓടിയതിനെ തുടർന്നാണ് പൊലീസിന് സംശയം തോന്നിയത്. തുടർന്ന് വിവരം പേരാമ്പ്ര പൊലീസിന് കൈമാറി. എസ്ഐ പി ഷമീറിൻറെ നേതൃത്വത്തിൽ പേരാമ്പ്ര പൊലീസും റൂറൽ ജില്ലാ ഡൻസാഫും പേരാമ്പ്ര ഡിവൈഎസ്‌പിയുടെ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഷഹീർ ലഹരി വസ്തുക്കളുമായി പിടിയിലായത്. റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




