എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: 15 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മെഡിക്കല്‍ കോളേജിനടുത്ത് ഇരിങ്ങാടന്‍ പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന എം എം ഷംനാദ് (33) ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. ബംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണിയാണിയാള്‍. സമാനമായ മറ്റൊരു കേസില്‍ പിടിയിലായ ഇയാള്‍ ജാമ്യത്തിലായിരുന്നു.

ഷംനാദിന്റെ മയക്കുമരുന്നിടപാടുകളുമായി ബന്ധപ്പെട്ടുള്ള വിവരം നേരത്തെ ലഭിച്ചിരുന്നതിനാല്‍ ഇയാളും കൂട്ടാളികളും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച രാവിലെ ബംഗളൂരുവില്‍ നിന്നെത്തിച്ച മയക്കുമരുന്നാണ് പ്രതിയില്‍നിന്ന് കണ്ടെടുത്തത്.

നടക്കാവ് എസ്‌ഐ ലീല, ശശികുമാര്‍, അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജുനൈസ്, സുജിത്ത് എന്നിവരും കോഴിക്കോട് സിറ്റി ഡന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, സുനോജ് കാരയില്‍, എന്‍ കെ ശ്രീശാന്ത്, ഷിനോജ് മംഗലശ്ശേരി, ഇ വി അതുല്‍ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top