കോഴിക്കോട് നഗരത്തില്‍ പിടിച്ചുപറി; പ്രതികള്‍ പിടിയില്‍

കോഴിക്കോട് : നഗരത്തില്‍ പിടിച്ചു പറിനടത്തുകയും പിന്തുടര്‍ന്നയാളെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഘത്തെ പൊലീസ് പിടികൂടി. പന്നിയങ്കര സ്വദേശി ഇഖ്‌ലാസ് (28), വെള്ളയില്‍ നാലുകൂടി പറമ്പ് ഖാലിദ് അബാദി(24), ഇരിട്ടി കീഴൂര്‍ രാജേഷ് എന്ന ഇരിട്ടി രാജേഷ് (33), മയക്കുമരുന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബേപ്പൂര്‍ സരോജത്തില്‍ അഭിരാം എന്ന ലൂക്ക(23)എന്നിവരാണ് പിടിയി ലായത്. കസബ പൊലീസും
ടൗണ്‍ അസി.കമിഷണര്‍ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.

കഴിഞ്ഞ മാസം 29 ന് പുതിയപാലം സ്വദേശിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരന്റെ ഭാര്യയുടെ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും 90,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും പിടിച്ചുപറിച്ചു. പ്രതികളെ പിന്തുടര്‍ന്നപ്പോള്‍ സൗത്ത് ബീച്ചിന് സമീപംവ ച്ച് ആയുധങ്ങള്‍ കൊണ്ട് ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.

കസബ ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ജമോഹന്‍ദത്തന്‍, എഎസ്‌ഐ സുരേഷ് ബാബു, സിനീയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജേഷ് കുമാര്‍, സുനില്‍ കുമാര്‍ കൈപ്പുറത്ത്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാ ലും സി കെ സുജിത്ത് എന്നവരാണ് അന്വേഷകസംഘത്തിലു ണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top