അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തിരൂർ : സ്കൂട്ടറിൽ സൂക്ഷിച്ച അരക്കിലോ കഞ്ചാവുമായി യുവാവിനെ എക്സ്സൈസ് സംഘം അറസ്റ്റു ചെയ്തു. മലപ്പുറം പുറത്തൂർ ആശുപത്രിപടി പെന്റാം വേലിപ്പുര മുഹമ്മദ് ഷാനിൽ (30)ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് പുറത്തൂർ ബസ് സ്റ്റാഡിലെ തിരൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വയോജന പാർക്കിന് മുൻവശത്തുവച്ച് സ്കൂട്ടറിലും കൈവശവുമായി 520 ഗ്രാം കഞ്ചാവുമായി തിരൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ എസ് സുർജിത്തും പാർടിയും ചേർന്ന് അറസ്റ്റുചെയ്യുകയായിരുന്നു. 2000 രൂപയും കണ്ടെടുത്തു.

ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ധനേഷ്, വിനീഷ്, വിഷ്ണു, സിവിൽ എക്സൈ ഓഫീസർ ഡ്രൈവർ അഭിലാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top