ട്രെയിൻ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ

പരപ്പനങ്ങാടി :ഷൊർണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിലായി

പരപ്പനങ്ങാടി സ്വദേശി അങ്ങമൻ്റെ പുരക്കൽ മുസ്തഫ എ.പി. (45) എന്നയാളെയാണ് പരപ്പനങ്ങാടി എസ്.ഐ.ശ്യാം, എ.എസ് ഐ . സ്വപ്ന , ജോഷി, അഭിലാഷ്, രാജേഷ് എന്നിവർ ചേർന്ന് പരപ്പനങ്ങാടിയിൽ വച്ചു കസ്റ്റഡിയിലെടുത്തത്.

ട്രെയിനിൽ വെച്ചു നടന്നതിനാൽ സ്ത്രീയുടെ പരാതിയിൽ കോഴിക്കോട് റെയിൽവേ പോലീസ്l കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

യാത്രക്കാർ കുറവുള്ള കമ്പാർട്മെന്റിൽ വെച്ചു സ്ത്രീയുടെ എതിർപ്പ് അവഗണിച്ചു നിരന്തരം പിന്തുടർന്ന് മോശമായ രീതിയിൽ പെരുമാറുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Share news
error: Content is protected !!
Scroll to Top