മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണവുമായി യുവാവ് പിടിയിലായി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷ്(32) ആണ് പിടിയിലായത്.
വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് കാപ്‌സ്യൂളുകളായാണ് സ്വര്‍ണം കടത്തിയത്.
ഇയാള്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണത്തിന് വിപണിയില്‍ ഏകദേശം 63 ലക്ഷം രൂപ വില വരും എന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മുനീഷ് കരിപ്പൂരില്‍ എത്തിയത്. കസ്റ്റംസിന്റെ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു . തുടര്‍ന്ന് ചോദ്യംചെയ്യലില്‍ സ്വര്‍ണമുള്ളകാര്യം ഇയാള്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ എക്‌സറേ പരിശോധനയിലാണ് നാല് കാപ്‌സ്യൂളുകളിലായി സ്വര്‍ണ മിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന ഈ വര്‍ഷത്തെ ആദ്യ സ്വര്‍ണക്കടത്ത് കേസാണ് ഇത്. കഴിഞ്ഞവര്‍ഷം 90 സ്വര്‍ണക്കടത്ത് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.




