Section

malabari-logo-mobile

തിരൂരില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

HIGHLIGHTS : Youth arrested with ganja in Tirur

തിരൂര്‍: കഞ്ചാവുമായി യുവാവ് പിടിയിലായി. ചെന്നൈ മംഗലാപുരം മെയില്‍ എക്‌സ്പ്രസില്‍ വന്ന പശ്ചിമബംഗാള്‍ ബര്‍ദ മാന്‍ സ്വദേശി എസ് കെ സെയ്ഫുദ്ദീന്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 5 കിലോ 100 ഗ്രാം കഞ്ചാവ് പിടികൂടി.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും തിരൂര്‍ റേഞ്ചും ആര്‍പിഎഫും സംയുക്തമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

sameeksha-malabarinews

മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഓണാഘോഷത്തോടനുബന്ധിച്ച് ചെറിയ പൊതികളാക്കി വില്‍പ്പന നടത്തുന്നതിനാണ് ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് എന്നാണ് വിവരം.

തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ രവീന്ദ്രനാഥ് സി ഇ ഒ മാരായ പ്രമോദ് വി പി അബിന്‍ രാജ്, മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ രാജേഷ് കുമാര്‍ വി ആര്‍, ആര്‍ പി എഫ് സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, സജി അഗസ്റ്റിന്‍, കോണ്‍സ്റ്റബിള്‍ ബാബു ഒ പി എന്നിവരാണ് പ്രതിയെ പിടികൂടിത്. തിരൂര്‍ ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!